ഡബ്ലിൻ: നാളെ പൊതുമേഖലാ ജീവനക്കാരുടെ സമരം നടക്കാനിരിക്കെ സർക്കാരിന് മുന്നറിയിപ്പ്. നാളത്തെ പണിമുടക്ക് സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് പൊതുചിലവ് വകുപ്പ് അഭിപ്രായപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ ഇന്ന് വകുപ്പ് കാബിനറ്റിന് കൈമാറും.
പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്സ് ആണ് വിവരങ്ങൾ കൈമാറുക. ഔട്ട്പേഷ്യന്റ് സേവനങ്ങളുടെ റദ്ദാക്കൽ, അടിയന്തിര നടപടിക്രമങ്ങളുടെ റദ്ദാക്കൽ എന്നിവ കാബിനറ്റിന് നൽകുന്ന മെമ്മോയിൽ ഉൾപ്പെടുത്തും. സമരം ഒഴിവാക്കാൻ ട്രേഡ് യൂണിയൻ സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം കാബിനറ്റിന് മുൻപിൽ വിശദീകരിക്കുമെന്നാണ് വിവരം.
Discussion about this post

