ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയുന്നു. 11 ആഴ്ചയായാണ് കാത്തിരിപ്പ് സമയം കുറയുക. റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
നേരത്തെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം എന്നത് 27 ആഴ്ചയായിരുന്നു. ഇത് ഉദ്യോഗാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചിരുന്നത്. വലിയ വിമർശനവും വിഷയത്തിൽ സർക്കാരിനെതിരെ ഉയർന്നിരുന്നു. ഇതിനിടെയാണ് ആശ്വാസമായി സീൻ കാനിയുടെ ഇടപെടൽ ഉണ്ടാകുന്നത്.
അതേസമയം ജൂണിൽ കാത്തിരിപ്പ് കാലാവധി 18 ആഴ്ചയായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് നിറവേറ്റാനും സർക്കാരിന് കഴിഞ്ഞിരുന്നു.
Discussion about this post

