കോർക്ക്: കോർക്ക് ജയിലിലെ സന്ദർശകയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇന്നലെയായിരുന്നു സംഭവം. ജയിലിലെ അന്തേവാസിയെ സന്ദർശിക്കാൻ എത്തിയതായിരുന്നു സ്ത്രീ. ഇതിനിടെ ഇവരെ അന്തേവാസിയായ പ്രതി ആക്രമിക്കുകയായിരുന്നു.
ആക്രമിച്ച പ്രതിയെ സ്ത്രീയ്ക്ക് പരിചയമുണ്ടെന്നാണ് പോലീസ് പറയുന്നത്. മുൻവൈരാഗ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

