ഡെറി: ഡെറിയിലെ ആൾട്ട്നാഗൽവിൻ ആശുപത്രിയിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ്. 30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. മയക്കുമരുന്ന് കേസിലെ പ്രതിയാണ് 30 കാരൻ. പോലീസ് അന്വേഷിക്കുന്ന ഇയാൾ നഗരത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയ ഇയാളെ പോലീസ് വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴായിരുന്നു 30 കാരൻ അക്രമാസക്തനായത്. പോലീസുകാരെ ആക്രമിച്ച പ്രതികൾ ആശുപത്രിയിൽ വൻ നാശനഷ്ടങ്ങളും ഉണ്ടാക്കി.
Discussion about this post

