ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. 40 കാരന് ഗുരുതരമായി പരിക്കേറ്റു. കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ആയിരുന്നു അപകടം ഉണ്ടായത്. ഉച്ച കഴിഞ്ഞ് 2.20 ഓടെ കോംബറിലെ ന്യൂടൗണാർഡ്സ് റോഡ് മേഖലയിൽ വച്ചായിരുന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കറുത്ത നിറത്തിലുള്ള മേഴ്സിഡസ് ബെൻസും ഇരു ചക്രവാഹനവുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 40 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post

