ഡബ്ലിൻ: രാജ്യത്തെ ജലവിതരണം സൂക്ഷ്മമായി നിരീക്ഷിച്ച് ഉയിസ് ഐറാൻ. ജലശ്രോതസ്സുകളിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിലാണ് നിരീക്ഷണം നടത്തുന്നത്. നിലവിൽ ജലവിതരണത്തിന് 17 പ്രദേശങ്ങളിൽ ഉയിസ് ഐറാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ജലസംരക്ഷണത്തിന്റെ ഭാഗമായി അടുത്തിടെ ഉയിസ് ഐറാൻ ഹോസ്പൈപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആളുകളുടെ ജലത്തിന്റെ ഉപയോഗത്തിൽ നേരിയ കുറവ് സംഭവിച്ചതായി ഉയിസ് ഐറാൻ നിരീക്ഷിച്ചു. മൂന്ന് മേഖലകളിൽ ആറ് ആഴ്ചത്തേയ്ക്ക് ആണ് ഹോസ്പെപ്പ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post

