ഗാൽവേ: രോഗനിർണയത്തിൽ വീഴ്ച വരുത്തിയ സംഭവത്തിൽ മയോ സ്വദേശിനിയോട് മാപ്പ് പറഞ്ഞ് ഗാൽവേ യൂണിവേഴ്സ്റ്റി ഹോസ്പിറ്റൽ. ബ്രെയിൻ ക്യാൻസർ കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് ആശുപത്രി മാപ്പ് പറഞ്ഞത്. 2023 ൽ ആയിരുന്നു മയോയിൽ നിന്നുള്ള മേരി കീനിന് തലച്ചോറിൽ ക്യാൻസർ ഉള്ളതായി വ്യക്തമായത്.
2009 മുതൽ ഇവർ കടുത്ത തലവേദനയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ക്യാൻസറിന്റെ തുടക്കമാണെന്ന് കണ്ടെത്താൻ ആശുപത്രിയിലെ ന്യൂറോളജിസ്റ്റുകൾക്ക് കഴിഞ്ഞില്ല. 2005 ലെ അപകടത്തിൽ ഇവർക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതാണ് തലവേദനയ്ക്ക് കാരണം എന്നായിരുന്നു ഡോക്ടർമാർ മേരിയോട് പറഞ്ഞത്. എന്നാൽ പിന്നീട് സ്ഥിതി വഷളാകുകയായിരുന്നു. പിന്നാലെ ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചാണ് ട്യൂമറാണെന്ന് കണ്ടെത്തിയത്.

