ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും വൻ ലഹരി വേട്ട. ഒരു ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ആയിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും 63,000 യൂറോ പണവും കണ്ടെടുത്തു.
രണ്ട് താമസസ്ഥലങ്ങളിൽ ഗാർഡ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിയും പണവും കണ്ടെടുത്തത്. ഡിഎംആർ നോർത്ത്, ഡിഎംആർ വെസ്റ്റ് എന്നിവിടങ്ങളിൽ പരിശോധന നടന്നു. ഇതിന് പുറമേ ഡിഎംആർ വെസ്റ്റിൽ ഗാർഡ വാഹന പരിശോധനയും നടത്തി. വാഹനത്തിൽ നിന്നും വീടുകളിൽ നിന്നുമായി 1,01,000 യൂറോയുടെ ലഹരിയാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
Discussion about this post

