ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ചിൽഡ്രൻസ് ആശുപത്രിയിൽ എടിഎം മെഷീൻ മോഷ്ടിക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. റോയൽ ബെൽഫാസ്റ്റ് ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിൽ ആയിരുന്നു സംഭവം.
ജീവനക്കാരുടെ വേഷത്തിൽ എത്തിയായിരുന്നു മോഷണ ശ്രമം. ശനിയാഴ്ച പുലർച്ചെ വേഷം മാറി എത്തിയ ഇരുവരും ചേർന്ന് എടിഎം മെഷീൻ ട്രോളി ഉപയോഗിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഇത് ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടു. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
Discussion about this post

