ഡബ്ലിൻ: ഗവേഷണ മേഖലയിൽ നിർണായക നേട്ടവുമായി ദി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദി ഷാനൻ. റിസർച്ച് അയർലൻഡ് നാഷണൽ ചാലഞ്ച് ഫണ്ടിൽ നിന്നും ധനസഹായം സ്വന്തമാക്കി. വനവത്കരണത്തിലെ മൈക്രോപ്ലാസ്റ്റിക് എന്ന വിഷയവുമായി ബന്ധപ്പെട്ട ഗവേഷണമാണ് നേട്ടത്തിന് കാരണം ആയത്.
ടിയുഎസ് സർവ്വകലാശാലയുടെ ഇതുവരെയുള്ള പ്രവർത്തനത്തിനിടെ ആദ്യമായിട്ടാണ് ഇത്തരം ഒരു നേട്ടം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ മന്ത്രി ജെയിംസ് ലോലെസ് ആണ് ഇക്കാര്യം അറിയിച്ചത്. എൻസിഎഫിൽ നിന്നും പണം ലഭിക്കുന്ന ആറാമത്തെ ടീമാണ് ടിയുഎസിലേത്.
Discussion about this post

