ക്ലെയർ: കൗണ്ടി ക്ലെയറിൽ ഇ-ബൈക്ക് അപകടത്തിൽപ്പെട്ട് ഒരു മരണം. കൗമാരക്കാരനാണ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ക്ലെയർ- ലിമെറിക്ക് അതിർത്തിയിലെ ക്ലൂൺലാറയ്ക്ക് സമീപമുള്ള കോട്ടേജ് ക്രോസിൽ ആയിരുന്നു അപകടം ഉണ്ടായത്.
കൗമാരക്കാരനെ അവശനിലയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ കുട്ടിയ്ക്ക് ജീവൻ നഷ്ടമായി. കുട്ടിയെ ഇടിച്ച് വീഴ്ത്തിയ വാഹനം അപ്പോൾ തന്നെ കടന്നുകളഞ്ഞു. ഈ വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Discussion about this post

