ഡബ്ലിൻ: പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാങ്ക് മക്ഡൊണാൾഡ് അന്തരിച്ചു. 76 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ഫ്രാങ്ക് മക്ണൊൾഡിന്റെ അപ്രതീക്ഷിത വിയോഗം.
2015 വരെ അയർലൻഡിലെ പ്രമുഖ മാധ്യമമായ ദി ഐറിഷ് ടൈംസിലായിരുന്നു അദ്ദേഹം . പരിസ്ഥിതി ആയിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വിഷയം. തികഞ്ഞ പരിസ്ഥിതി സ്നേഹി കൂടി ആയിരുന്നു അദ്ദേഹം. കാലാവസ്ഥയുൾപ്പെടെയുള്ള എല്ലാ മേഖലകളിലും അദ്ദേഹം തന്റെ ശ്രദ്ധപതിപ്പിച്ചിരുന്നു. മാധ്യമ പ്രവർത്തനത്തിൽ നിന്നും വിരമിച്ച ശേഷം പരിസ്ഥിതി പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം മുഴുകിയിരുന്നത്.
Discussion about this post

