ഡബ്ലിൻ: അയർലൻഡിലെ മോട്ടോർവേകളിൽ ഇന്ന് മുതൽ പുതിയ ടോൾ നിരക്ക്. പുതുവർഷത്തിൽ രാവിലെ മുതൽ തന്നെ പുതിയ ടോൾ നിരക്കുകൾ ഈടാക്കി തുടങ്ങും. എം50 ൽ ഉൾപ്പെടെ പുതിയ നിരക്ക് നിലവിൽ വരും.
ഇനി മുതൽ എം50 ലൂടെയുള്ള യാത്രയ്ക്ക് വാഹന ഉടമകൾക്ക് ഇനി 10 സെന്റ് അധികമായി നൽകേണ്ടിവരും. ടാഗോ അല്ലെങ്കിൽ വീഡിയോ അക്കൗണ്ടോ ഇല്ലാത്തവർക്കാണ് അധികമായി പണം നൽകേണ്ടതായി ഉള്ളത്. 10,000 കിലോയ്ക്ക് മുകളിലുള്ള എച്ച്ജിവികൾക്ക് 20 സെന്റ് ആയിരിക്കും അധികം നൽകേണ്ടിവരിക.
Discussion about this post

