ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
മോനാഗ് ബൈ-പാസ് പ്രദേശത്ത് ആയിരുന്നു കൂട്ടിയിടിയുണ്ടായത്. നീല നിറത്തിലുള്ള ഫോക്സ്വാഗൺ ഗോൾഫും വെള്ളി നിറത്തിലുള്ള ഫാർഡ് കുഗയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടാനാണ് നിർദ്ദേശം.
Discussion about this post

