ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു അപകടം ഉണ്ടായത്.
ബാലിഷാനനിൽ നിന്ന് ബെല്ലെക്ക് വരെയുള്ള എൻ3 റോഡിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ 20 കാരിയെ സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. 40 വയസ്സുള്ള വ്യക്തിയ്ക്കും 60 വയസ്സുള്ള സ്ത്രീയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളോ വിശദാംശങ്ങളോ കൈവശമുള്ളവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം.

