ഡബ്ലിൻ: അയർലൻഡിൽ മുതിർന്നവരിൽ നാലിൽ മൂന്ന് പേർക്കും സേവിംഗ്സ് അല്ലെങ്കിൽ ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഉണ്ടെന്ന് കണ്ടെത്തൽ. ബാങ്കിംഗ് ആൻഡ് പേയ്മെന്റ്സ് ഫെഡറേഷൻ അയർലൻഡിന് വേണ്ടി നടത്തിയ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. സമ്പാദിക്കുന്ന മൂന്നിലൊന്ന് പേരുടെയും അക്കൗണ്ടിൽ 5,000 യൂറോയിൽ താഴെയാണ് പണമുള്ളത് എന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രായത്തിന് അനുസരിച്ച് അയർലൻഡിലെ മുതിർന്നവർ നിക്ഷേപിക്കുന്ന തുകയിൽ വ്യാത്യാസമുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളുള്ളവരിൽ, 18-34 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരാണ് ഏറ്റവും കുറഞ്ഞ സമ്പാദ്യം കൈവശം വയ്ക്കുന്നത്. 45ശതമാനം പേർക്ക് 5,000 യൂറോയിൽ താഴെയാണ് നിക്ഷേപമുള്ളത്. എന്നാൽ 55- 64 പ്രായപരിധി ഉള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും 10,000 യൂറോയിൽ അധികമാണ് നിക്ഷേപം.

