ഡബ്ലിൻ: അയർലൻഡിലെ സ്കൂളുകൾക്ക് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. നിരവധി സ്കൂളുകളിലേക്കാണ് ഇന്നലെ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ ഗൗരവത്തോടെയാണ് പോലീസ് കണക്കാക്കിയിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് മുൻപായിട്ടാണ് സ്കൂളുകളുടെ ഔദ്യോഗിക ഇ മെയിൽ ഐഡികളിലേക്ക് സന്ദേശം ലഭിച്ചത്. ഉടനെ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് ഇ- മെയിൽ സന്ദേശം ലഭിച്ചാൽ 999 എന്ന നമ്പറിൽ വിളിച്ച് ഭീഷണി റിപ്പോർട്ട് ചെയ്യണമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
Discussion about this post

