ഡബ്ലിൻ: യൂണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് അയർലൻഡ് ആൻഡ് നോർതേൺ അയർലൻഡ് വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 23 മുതൽ 25 വരെ മൂന്ന് ദിവസങ്ങളിലായിട്ടാണ് സമ്മേളനം. പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ ലെസ്ലി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വചന ശുശ്രൂഷയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
മൂന്ന് ദിവസങ്ങളിലും ഇതുണ്ടായിരിക്കുന്നതാണ്. ചെറുപ്പക്കാർക്കും മുതിർന്നവർക്കുമായി പ്രത്യേക യോഗങ്ങളാണ് നടക്കുക. പാസ്റ്റർ ബെറിൻ തോമസ്, പാസ്റ്റർ സാമുവൽ വിൽസൺ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
Discussion about this post

