ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കൂടുതൽ ശാഖകളുമായി പ്രമുഖ ബേക്കറിയായ ബ്രൂ ആൻഡ് ബേക്ക്. ക്രെഗാഗ് റോഡിലാണ് പുതിയ ബേക്കറി ബ്രൂ ആൻഡ് ബേക്ക് ആരംഭിക്കുന്നത്. ഇതുൾപ്പെടെ മൂന്ന് ശാഖകൾ ബ്രൂ ആൻഡ് ബേക്കിന് ഉണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുമായി ഉടമകൾ ഈ വാർത്ത പങ്കുവച്ചത്. ലിസ്ബേൺ റോഡിൽ ബ്രൂ ആൻഡ് ബേക്കിന് രണ്ട് ഷോപ്പുകൾ ഉണ്ട്. ഫെബ്രുവരി ആറ് വെള്ളിയാഴ്ച രാവിലെ 10 മണി മുതലാണ് പുതിയ ബേക്കറി തുറന്ന് പ്രവർത്തിക്കുക.
Discussion about this post

