ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ കാണാതായ കൗമാരക്കാരനായി അന്വേഷണം തുടർന്ന് ഗാർഡ. കഴിഞ്ഞ ആറ് ദിവസമായി കുട്ടി കാണാമറയത്താണ്. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.
15 വയസ്സുള്ള മൈക്കൽ മക്ഡൊണലിനെ ആണ് കാണാതായത്. ജൂലൈ 31 ന് ആയിരുന്നു കുട്ടിയെ അവസാനമായി കണ്ടത്. ഡാൽക്കിയിൽ എത്തിയ കുട്ടി പിന്നീട് എവിടേയ്ക്ക് പോയി എന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം 5 അടി 10 ഇഞ്ചാണ് മൈക്കിളിന്റെ ഉയരം. ഇടത്തരം ശരീരഘടനയും നീലക്കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്.
Discussion about this post

