ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയ്തക്കായി ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയായിരുന്നു 50 വയസ്സുള്ള സ്ത്രീയ്ക്കും 20 വയസ്സുള്ള യുവാവിനും നേരെ ആക്രമണം ഉണ്ടായത്. 50 വയസ്സുള്ള സ്ത്രീയ്ക്കും ആക്രമണത്തിൽ പരിക്കുണ്ട്.
ഏകദേശം അഞ്ച് അടി 10 ഇഞ്ചാണ് പ്രതിയുടെ ഉയരം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കറുത്ത മുടിയുണ്ട്. ആക്രമണം നടത്തുമ്പോൾ നീല ഹൂഡി, ചാര നിറത്തിലുള്ള കോട്ട്, കടും നിറത്തിലുള്ള ടീ ഷർട്ട്, നീല ജീൻസ് എന്നിവ ധരിച്ചിരുന്നു. ഇയാളെ എവിടെയെങ്കിലും വച്ച് കണ്ടാൽ ജാഗ്രത പാലിക്കുകയും വിവരം ഉടനെ 101 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുകയും ചെയ്യണം എന്നാണ് നിർദ്ദേശം.

