ടിപ്പററി: കൗണ്ടി ടിപ്പററിയിലെ ക്ലോൺമലിൽ നിന്നും കണ്ടെത്തിയ മൃതദേഹം ആരോഗ്യപ്രവർത്തകയുടേത്. മിഡ്വൈഫ് ആയ ഗ്രേസ് അസീദുവ ബെനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗ്രേസിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
നാല് കുട്ടികളുടെ അമ്മയാണ് ഗ്രേസ്. ഇക്കഴിഞ്ഞ 21 മുതൽ ഗ്രേസിനെ കാണാതെ ആകുകയായിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് പോലീസിലും പരാതി നൽകി. പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post

