ലിമെറിക്ക്: ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനം ഇന്ന്. ലിമെറിക്ക് സിറ്റിയിൽ ഇന്ന് പാർട്ടി നേതാക്കൾ യോഗം ചേരും. ഭവന നിർമ്മാണം, സാമൂഹിക വിഷയങ്ങൾ എന്നിവയിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക.
കഴിഞ്ഞ വർഷത്തെ പ്രാദേശിക, യൂറോപ്യൻ, പൊതു തെരഞ്ഞെടുപ്പുകൾക്ക് ശേഷം ആദ്യമായി നടക്കുന്ന പാർട്ടിയുടെ വാർഷിക സമ്മേളനമാണ് ഇന്നത്തേത്. വൈകീട്ട് പാർട്ടി നേതാവ് ഇവാന ബാസിക് ലിമെറിക്ക് സിറ്റിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നേതാക്കളോട് സംവദിക്കും.
Discussion about this post

