ഡബ്ലിൻ: ഡാനിയൽ അരുബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ശേഖരിച്ചത് 400 പേരുടെ മൊഴികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഈ വർഷം ഓഗസ്റ്റുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതിയാണ് അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 29 നാണ് കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുസ്ല ആശങ്ക പങ്കുവച്ചത്.
മൂന്നാം വയസ്സിൽ ആയിരുന്നു ഡാനിയേലിന്റെ തിരോധാനം എന്നാണ് വിവരം. ഡൊണബേറ്റിലെ ഗാലറി അപ്പാർട്ട്മെന്റിൽ ആയിരുന്നു കുഞ്ഞുണ്ടായിരുന്നത്. പിന്നീട് കുട്ടിയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. കുട്ടി കൊല്ലപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 11 നാണ് നരഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചത്.

