കാവൻ: കൗണ്ടി കാവനിലെ കിംഗ്സ്പാൻ ബ്രെഫ്നി പാർക്കിലെ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് കാവൻ ജിഎഎ. തീപിടിത്തത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു അടുക്കള ഭാഗത്ത് തീപിടിത്തം ഉണ്ടായത്.
വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തി തീ അണച്ചു. അപ്പോഴേയ്ക്കും സാധനങ്ങൾ മുഴുവനായി കത്തിനശിച്ചിരുന്നു. സംഭവ സമയം ഗ്രൗണ്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
Discussion about this post

