ബെൽഫാസ്റ്റ്: സമരത്തിൽ നിന്നും പിന്മാറി ഒബർസ്ടൗൺ ചിൽഡ്രൻ ഡിറ്റൻഷൻ കാമ്പസിലെ ജീവനക്കാർ. വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷന്റെ നേതൃത്വത്തിൽ മാനേജ്മെന്റും ജീവനക്കാരും തമ്മിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്. ചർച്ചയിൽ ധാരണയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ക്യാമ്പസിലെ ഫോർസ ട്രേഡ് യൂണിയനിലെ ജീവനക്കാരാണ് സമരം ചെയ്യാൻ തീരുമാനിച്ചത്.
ശമ്പള വർധനവ്, നിലവാരം മെച്ചപ്പെടുത്തണം മുതലായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഇവർ സമരം ചെയ്യാൻ തീരുമാനിച്ചത്. പിന്നാലെ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളെയും വിളിച്ചുവരുത്തി ചർച്ച നടത്തി. തുടർന്ന് സമവായത്തിലെത്തുകയായിരുന്നു.

