ലോംഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ ഇ- സ്കൂട്ടർ അപകടം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോംഗ്ഫോർഡിലെ ബാറ്ററി റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഏകദേശം 19 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. ഇ- സ്കൂട്ടർ വഴിയിലൂടെ നടന്ന് പോകുകയായിരുന്ന കൗമാരക്കാരിയെ ഇടിയ്ക്കുകയായിരുന്നുവെന്നാണ് സൂചന. തുടർന്ന് നിയന്ത്രണംവിട്ട് അപകടം ഉണ്ടാകുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഫോറൻസിക് കൊളീഷൻ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
Discussion about this post

