കോർക്ക്: കോർക്കിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വടക്കൻ കോർക്കിലെ മാലോവിലാണ് സംഭവം. നടപ്പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ ആയിരുന്നു സംഭവം.
കില്ലാവുള്ളെൻ ഭാഗത്തുള്ള ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തുള്ള നടപ്പാതയിൽ ആയിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മൃതദേഹം കണ്ടതായുള്ള വിവരം പോലീസിന് ലഭിച്ചത്. കൊലപാതകം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിൽ നിരവധി മുറിലവേറ്റ പാടുകൾ ഉണ്ട്. സംഭവസ്ഥലത്ത് നിന്നും യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

