ഗാൽവേ: കൗണ്ടി ഗാൽവേയിൽ തീപിടിത്തത്തിന് പിന്നാലെ വീട്ടിൽ നിന്നും ചാടിരക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുന്നു. നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിലാണ് കുട്ടികൾ ചകിത്സയിൽ കഴിയുന്നത്. രണ്ട് പേർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയ്ക്ക് നോക്ക്നകാരയിലെ സ്ലി ഘീലിലുള്ള വീട്ടിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഇതിന് പിന്നാലെ കുട്ടികൾ മൂന്ന് നിലകളുള്ള വീട്ടിൽ നിന്നും ജനാലവഴി പുറത്തേയ്ക്ക് ചാടുകയായിരുന്നു. വീഴ്ചയിലും പൊള്ളലേറ്റും കുട്ടികൾക്ക് പരിക്കുകളുണ്ട്. പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. പെൺകുട്ടികളിൽ ഒരാളെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. രണ്ടാമത്തെക്കുട്ടിയ്ക്കും ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

