ഡബ്ലിൻ:അയർലൻഡിൽ എയർഫീൽഡിലെ ആദ്യ സോളാർ ഫാം ഔദ്യോഗികമായി തുറന്നു. ഷാനൻ വിമാനത്താവളത്തിലാണ് സോളാർ ഫാം നിർമ്മിച്ചിരിക്കുന്നത്. 3.6 മില്യൺ യൂറോ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവായി.
2,700 സോളാർ പാനലുകൾ ഉപയോഗിച്ചാണ് ഫാം നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് പ്രതിവർഷം ആവശ്യമായ വൈദ്യുതിയുടെ 20 ശതമാനവും നൽകാൻ ഈ സോളാർ ഫാമിന് കഴിയും. 5.5 ഏക്കർ സ്ഥലത്താണ് ഫാം നിർമ്മിച്ചിരിക്കുന്നത്. കാലാവസ്ഥാ പരിസ്ഥിതി മന്ത്രി ദഗാര് ഒ ബ്രെയ്നാണ് ഫാമിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
Discussion about this post

