ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്. മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർ മറൈഡ് മക്ഗിന്നസ്, ഗാൽവേ വെസ്റ്റിലെ സ്വതന്ത്ര ടിഡി കാതറിൻ കോണോളി എന്നിവർ ഇക്കുറി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഫിനഗേലിന്റെ സ്ഥാനാർത്ഥിയായിട്ടാണ് മറൈഡ് മത്സരിക്കുന്നത്. ഔദ്യോഗികമായി പാർട്ടി ഇവരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. സെപ്തംബറിൽ പ്രചാരണ പരിപാടിയ്ക്ക് ഫിനഗേൽ തുടക്കം കുറിയ്ക്കും. കാതറിന് വിവിധ ഇടത് പക്ഷ പാർട്ടികളുടെ പിന്തുണയുണ്ട്. ഇവർ ഇതിനോടകം തന്നെ പ്രചാരണം ആരംഭിച്ചു.
അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. നാമനിർദ്ദേശത്തിന് പാർലമെന്ററി പാർട്ടിയിലെ 20 അംഗങ്ങളുടെയും ഫിനഗേലിന്റെ 25 കൗൺസിലർമാരുടെയും എക്സിക്യൂട്ടീവ് കൗൺസിലിലെ അഞ്ച് അംഗങ്ങളുടെയും പിന്തുണ വേണം.

