ഡബ്ലിൻ: വിവിധ കമ്പനികളുടെ റെഡി മീൽസ് തിരിച്ചുവിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വിഭാഗം (എഫ്എസ്എഐ). ഭക്ഷണത്തിൽ മാരകമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തിരിച്ചുവിളിച്ച കമ്പനികളുടെ ഭക്ഷണം ആരും കഴിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദി ഹാപ്പി പിയർ, ടെസ്കോ ഫൈനെസ്റ്റ്, സൂപ്പർവാലു ഫ്രെഷ്ലി പ്രിപ്പേഡ്, ആൽഡി സ്പെഷ്യലി സെലക്ടറ്റ് റെഡി മീൽസ് എന്നിവയുടെ 141 തരം റെഡി മീൽസ് ആണ് തിരിച്ചുവിളിച്ചത്. ലിസ്റ്റീരിയ മോണോസൈറ്റോജീൻ ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് ഭക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് ശരീരത്തിൽ എത്തിയാൽ ഛർദ്ദി, പനി, തലകറക്കം, വയറിളക്കം എന്നിവ ഉണ്ടാകാം. ഗർഭിണികളിലും പ്രായമായവരിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഈ ബാക്ടീരിയകൾ സൃഷ്ടിക്കും. ഇതേ തുടർന്നാണ് നടപടി.

