കോർക്ക്: കൗണ്ടി കോർക്കിൽ മോപ്പഡ് യാത്രികനെ കാറിടിച്ച് പരിക്കേൽപ്പിച്ചു. ബ്ലാക്ക്പൂളിലെ തോമസ് ഡേവിസ് പാലം ജംഗ്ഷനിലെ നോർത്ത് സിറ്റി ലിങ്ക് റോഡിൽ വൈകുന്നേരം 5.30 നായിരുന്നു സംഭവം. പരിക്കേറ്റ യാത്രികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചാര നിറത്തിലുള്ള സ്കോഡ കാർ ആണ് ഡ്രൈവറെ ഇടിച്ച് തെറിപ്പിച്ചത്. സാരമായി പരിക്കേറ്റ യാത്രികൻ ഇപ്പോൾ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കോഡ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

