ഡബ്ലിൻ: യുക്രെയിനിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. യുക്രെയിനിന്റെ പടിഞ്ഞാറൻ ഗ്രാമമായ ക്രൈലിവിൽ ആകും സംസ്കാര ചടങ്ങുകൾ. നവംബർ 23 ന് ഡബ്ലിനിലെ ഡോണികാർണി പള്ളിയിൽ അനുസ്മരണ കുർബാനയും നടക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു 20 കാരനും ഡബ്ലിൻ സ്വദേശിയുമായ അലക്സ് റൈഷുക്ക് കൊല്ലപ്പെട്ടത്. യുക്രേനിയൻ സൈന്യത്തിന്റെ ഡ്രോൺ യൂണിറ്റിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അലക്സ്. ഓഗസ്റ്റിൽ യുദ്ധത്തിനിടെ അലക്സിനെ കാണാതാകുകയായിരുന്നു. കഴിഞ്ഞ ആഴ്ച ലഭിച്ച മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം അലക്സിന്റേത് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post

