ഡബ്ലിൻ: സട്ടണിലെ ബറോ ബീച്ചിൽ മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുന്നു. ഇതേ തുടർന്ന് ബീച്ച് വൃത്തിയാക്കാൻ ഫിൻഗൽ കൗണ്ടി കൗൺസിൽ ശുചീകരണ തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. കാലാവസ്ഥ അനുകൂലമായതോടെ കൂടുതൽ ആളുകൾ ബീച്ചുകളിലേക്ക് എത്തുന്നുണ്ടെന്നാണ് ശുചീകരണ തൊഴിലാളികൾ വ്യക്തമാക്കുന്നത്.
വെള്ളം കുപ്പികൾ, കുട്ടികളുടെ ഡയപ്പറുകൾ, ടവൽ എന്നിവയാണ് ബീച്ചിൽ ധാരാളമായി കാണുന്ന മാലിന്യം. ബീച്ചിലെത്തുന്നവർ വെള്ളം കുപ്പികൾ ഉപേക്ഷിക്കുന്നത് പതിവാണ്. എന്നാൽ അടുത്തിടെയായി ഇതിന്റെ തോത് വർദ്ധിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാൻ നിരവധി ബിന്നുകൾ ബീച്ചിൽ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ആളുകൾ മണലിൽ മാലിന്യം നിക്ഷേപിക്കുന്നത് അധികൃതരിൽ വലിയ നിരാശ ഉളവാക്കിയിട്ടുണ്ട്.
Discussion about this post

