ബെൽഫാസ്റ്റ് വലത് പക്ഷ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. രണ്ട് പുരുഷന്മാരും സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
38 ഉം 48 ഉം വയസ്സുള്ള പുരുഷന്മാരും 40 വയസ്സുള്ള സ്ത്രീയുമാണ് അറസ്റ്റിലായത്. പുരുഷന്മാരെ ഡൗണിൽ നിന്നും സ്ത്രീയെ അർമാഗിൽ നിന്നുമാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

