ഡൗൺ: ബ്ലൂടങ്ക് ബാധയെ തുടർന്ന് നോർതേൺ അയർലൻഡിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്. കന്നുകാലികളുടെ കൈമാറ്റം അനുവദിച്ച് കൃഷിവകുപ്പ് ഉത്തരവ് പുറത്തിറക്കി. ടെമ്പററി കൺട്രോൾ സോണുകൾക്ക് പുറത്തുള്ള കർഷകർക്ക് മാത്രമാണ് ഇതിന് അനുമതിയുള്ളത്.
ഡൗണിലെ ബൻഗോറിലെ രണ്ട് ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ഇതിന് പിന്നാലെ മേഖലയിൽ കന്നുകാലി വിൽപ്പന, ഇറച്ചി വിൽപ്പന എന്നിവയ്ക്ക് നിയന്ത്രണം ഉണ്ടായിരുന്നു.
Discussion about this post

