ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതിഷേധം. ട്രംപിന്റെ പരാമർശത്തിനെതിരെ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തി. ട്രംപിന്റെ പ്രസ്താവനയോട് പൂർണമായി വിയോജിക്കുന്നുവെന്ന് മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
ലോകത്തിലെ ശക്തികളിൽ ഒന്നാണ് യൂറോപ്യൻ യൂണിയൻ. വ്യാപാര ശക്തി പരിഗണിക്കുകയാണെങ്കിൽ അടുത്തിടെ അമേരിക്കയുമായി ഏർപ്പെട്ട കരാർ ഇതിന് ഉദാഹരണമാണ്. കോവിഡ് മഹാമാരിയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ നടത്തിയ പ്രവർത്തനങ്ങൾ ശക്തിയ്ക്ക് മറ്റൊരു ഉദാഹരണം ആണ്- മീഹോൾ മാർട്ടിൻ പറഞ്ഞു.
Discussion about this post

