ഡബ്ലിൻ: ഐറിഷ് വിസ്കിയുടെ വിൽപ്പനയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി അയർലൻഡ്. കഴിഞ്ഞ വർഷം 16.15 മില്യൺ കെയ്സുകളാണ് ലോകത്താകമാനം വിറ്റഴിച്ചത്. ഇതിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.
അമേരിക്കൻ വിപണിയിൽ ഐറിഷ് വിസ്കി നേരത്തെ തന്നെ സ്വാധീനം ചെലുത്തിയിരുന്നു. ഐറിഷ് വിസ്കി അസോസിയേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 5.47 മില്യണിലധികം കെയ്സ് വിസ്കിയാണ് അമേരിക്കൻ ജനത കുടിച്ചത്. ലോകത്ത് വിറ്റഴിക്കപ്പെട്ട ഓരോ മൂന്ന് കുപ്പി ഐറിഷ് വിസ്കികളിൽ ഒന്ന് അമേരിക്കയിലാണ്. അമേരിക്കയ്ക്ക് പുറമേ ജർമ്മനി, യുകെ, ഇന്ത്യ, പോളണ്ട് എന്നീ രാജ്യങ്ങളിലും ഐറിഷ് വിസ്കി കൂടുതലായി വിറ്റഴിക്കുന്നുണ്ട്.
Discussion about this post

