ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ രാത്രി നേരങ്ങളിൽ താപനില കുറയും. രാത്രി നേരങ്ങളിൽ താപനില മൈനസ് നാല് ഡിഗ്രിവരെ താഴുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. വടക്കൻ അയർലൻഡിലും അതിശക്തമായ തണുപ്പ് തുടരും. രാത്രി കാലങ്ങളിൽ റോഡുകളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശമുണ്ട്.
അയർലൻഡിൽ പകൽ സമയം വരണ്ട കാലാവസ്ഥയും വെയിലും അനുഭവപ്പെടും. എന്നാൽ രാത്രിയിൽ അതികഠിനമായ തണുപ്പ് അനുഭവപ്പെടും. ഇന്ന് രാത്രി മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയും. ശനി, ഞായർ ദിവസങ്ങളിലെ രാത്രികളിൽ അന്തരീക്ഷതാപനില മൈനസ് നാല് ഡിഗ്രിവരെ കുറയും.
Discussion about this post

