ബെൽഫാസ്റ്റ്: ന്യൂടൗണാർട്സിലെ കൊറീസ് മീറ്റ്സിൽ തീപിടിത്തം. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയം ആക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥാപനത്തിന്റെ വിവിധ ഷെഡ്ഡുകളിലേക്ക് തീ ആളിപ്പടർന്നുവെന്നാണ് റിപ്പോർട്ടുകൾ. 7.15 ഓടെ ആയിരുന്നു ഇത് സംബന്ധിച്ച വിവരം ഫയർഫോഴ്സിന് ലഭിച്ചത്. ഉടനെ ഇവർ സ്ഥലത്ത് എത്തുകയായിരുന്നു എട്ടോളം ഫയർ എൻജിനുകളാണ് എത്തിയത്. 54 ഓളം ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു. മണിക്കൂറുകൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയം ആക്കിയത്.
Discussion about this post

