ലിമെറിക്ക്: ലിമെറിക്ക് നഗരത്തിൽ ഭീതിപടർത്തി തേനീച്ച കൂട്ടം. ജംഗ്ഷനിലെ ട്രാഫിക്ക് ലൈറ്റുകളാണ് ഇപ്പോൾ ഇവയുടെ വാസകേന്ദ്രം. തേനീച്ചകളെ ഇവിടെ നിന്നും സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ആലോചിച്ച് വരികയാണ് ലിമെറിക് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ. ഈ സമയം മേഖലയിൽ തേനീച്ചകൂട്ടം പതിവ് കാഴ്ചയാണ്.
കാതറിൻ സ്ട്രീറ്റിന്റെയും റോഷെസ് സ്ട്രീറ്റിന്റെയും ജംഗ്ഷനിലാണ് തേനീച്ചക്കൂട്ടം സ്ഥിതിചെയ്യുന്നത്. വലിയ തേനീച്ചക്കൂട്ടമാണ് ലൈറ്റുകളിൽ തങ്ങുന്നത്. ഇതേ തുടർന്ന് വലിയ ഭീതിയിലാണ് ഇതുവഴി പോകുന്ന വാഹനയാത്രികരും കാൽനട യാത്രികരും. ദിനം പ്രതി നൂറ് കണക്കിന് പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്.
Discussion about this post

