കോർക്ക്: പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ഓഫീസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഫ്രാങ്ക്ഫീൽഡ് ടെറസ് സ്വദേശിയായ തോമസ് ഹെയ്സിംഗ് ആണ് അറസ്റ്റിലായത്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി.
ക്രിമിനൽ നാശനഷ്ടം ഉണ്ടാക്കിയ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 1991 ലെ ക്രിമിനൽ ഡാമേജ് നിയമത്തിലെ 2 (1) വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
മീഹോൾ മാർട്ടിന്റെ കോർക്കിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
Discussion about this post

