ബെൽഫാസ്റ്റ്: സ്റ്റോർമോണ്ടിലും പരിസരത്തും നിരീക്ഷണം ശക്തമാക്കി. ശുചിമുറികൾ തകരാറിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ടിയുവി എംഎൽഎ തിമോത്തി ഗാസ്റ്റൺ ആണ് ഇക്കാര്യം അറിയിച്ചത്.
അടുത്തിടെയായി സ്റ്റോർമോണ്ടിലെ സിങ്കുകളിൽ വസ്തുക്കൾ അടഞ്ഞ് വെള്ളം പോകാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇതിന് പുറമേ ശുചിമുറികളിലേക്കുള്ള ടാപ്പുകൾ തുറന്നിട്ട് പ്രളയം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അടുത്തിടെയായി ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത് എന്ന് പോലീസ് അറിയിച്ചു.
Discussion about this post

