ഡബ്ലിൻ: അയർലൻഡിലെ ഗ്രീനസ്റ്റ് പ്ലേസുകൾ നിർദ്ദേശിക്കുന്നതിനുള്ള അവസാന തിയതി പുറത്തുവിട്ട് അധികൃതർ. ഓഗസ്റ്റ് 1 ഓട് കൂടി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി അവസാനിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അതിനാൽ ഈ മാസം അവസാനത്തോടെ തന്നെ നാമനിർദ്ദേശങ്ങൾ നൽകണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
എൻട്രികൾ നൽകുന്നതിനൊപ്പം അതിനുള്ള കാരണവും വ്യക്തമാക്കേണ്ടതാണ്. സ്ഥലത്തിന്റെ പേരിനൊപ്പം ചെറിയ കുറിപ്പും ആവശ്യമാണ്. ഇതുവരെ ഡബ്ലിനിലെ സ്ഥലങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചത്. നിലവിൽ ഒരു ഡസനിലധികം എൻട്രികളുമായി മുൻപിലാണ് ഡബ്ലിൻ. കോർക്ക്, വിക്ലോ, വെക്സ്ഫോർഡ് എന്നീ കൗണ്ടികളിലെ സ്ഥലങ്ങളും നിർദ്ദേശങ്ങളായി ലഭിച്ചിട്ടുണ്ട്.

