ഡബ്ലിൻ: അയർലൻഡിൽ നാളെ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. രാവിലെ 11 മണി മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് വൈകീട്ട് അഞ്ച് മണിയ്ക്കാണ് അവസാനിക്കുക.
വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. ശക്തമായ കാറ്റിനെ തുടർന്ന് പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. യാത്രാ തടസ്സവും വസ്തുക്കൾ ശരീരത്തിൽ പതിയ്ക്കുന്ന സാഹചര്യവും ഉണ്ടാകാം. അതിനാൽ മുന്നറിയിപ്പുള്ള മണിക്കൂറുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

