ഡബ്ലിൻ: ഡബ്ലിനിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്ട്രൈപ്പ്. ഡബ്ലിനിലെ കമ്പനിയുടെ ആസ്ഥാനത്താണ് പുതിയ നിയമനങ്ങൾ. ഈ വർഷം തന്നെ നിയമനങ്ങൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.
അയർലൻഡിൽ സ്ട്രൈപ്പിന് നിലവിൽ ആയിരത്തിലധികം സ്റ്റാഫുകളാണ് ഉള്ളത്. ഈ വർഷം ഇതുവരെ ജീവനക്കാരുടെ എണ്ണത്തിൽ കമ്പനി 35 ശതമാനത്തിലധികം വർധനവ് വരുത്തിയിട്ടുണ്ട്. ഐറിഷ് സഹോദരങ്ങളായ പാട്രിക്, ജോൺ കോളിസൺ എന്നിവർ ചേർന്നാണ് കമ്പനി ആരംഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു കമ്പനി ഡബ്ലിനിൽ ആസ്ഥാനം തുറന്നത്. നിലവിൽ രണ്ട് ആസ്ഥാനങ്ങളാണ് കമ്പനിയ്ക്കുള്ളത്. ഡബ്ലിന് പുറമേ സാൻഫ്രാൻസിസ്കോയിലാണ് മറ്റൊരു ആസ്ഥാനം.
Discussion about this post

