ബെൽഫാസ്റ്റ്: ബാലിമെന കലാപ കേസിലെ പ്രതിയ്ക്കെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ്. വിവിധ കുറ്റങ്ങൾ ചുമത്തി. മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് 35 കാരനായ പ്രതിയ്ക്കെതിരെ പോലീസ് കേസ് എടുത്തത്.
ക്ലോനാവോൺ ടെറസിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 35 കാരൻ അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപം, മോഷണം, ക്രിമിനൽ നാശനഷ്ടം ഉണ്ടാക്കൽ, തീവെയ്പ്പിന് ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ബാലിമെന മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അതേസമയം ബാലിമെനയിൽ ജൂണിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 50 ലധികം പേരാണ് അറസ്റ്റിലായത്.
Discussion about this post

