ഡബ്ലിൻ: അയർലന്റിൽ കൊടുങ്കാറ്റിന് സാദ്ധ്യതയുണ്ടെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമായ തിറ്റ-ഇ – പ്ലും എന്ന് വിശേഷിപ്പിക്കുന്ന വായു പിണ്ഡം അയർലന്റിനെ ലക്ഷ്യമിട്ട് എത്തുന്നുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കൊടുങ്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് മെറ്റ് ഐറാൻ അറിയിച്ചു.
ശനിയാഴ്ചയോടെ ഈ വായുപിണ്ഡം യുകെയിൽ എത്തും. തെക്കൻ ഇംഗ്ലണ്ടിലും ഈസ്റ്റ് മിഡ്ലാന്റിലും ശക്തമായ കൊടുങ്കാറ്റിനുള്ള സാദ്ധ്യത ഈ വായുപിണ്ഡം കൊണ്ടുവരും. ഇതിന് ശേഷമാകും അയർലന്റിലേക്ക് എത്തുക. വാരാന്ത്യത്തോടെ രാജ്യത്ത് കൊടുങ്കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്.
Discussion about this post

