ഡൊണഗൽ: ഡൊണഗലിൽ കൊല്ലപ്പെട്ട വ്യവസായി സ്റ്റീഫൻ മക്കാഹില്ലിന്റെ ഭൗതിക ദേഹം സംസ്കരിച്ചു. ശനിയാഴ്ച അർദാരയിലെ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിയത്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പള്ളിയിൽ ശുശ്രൂഷകൾ ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. തിങ്കളാഴ്ച ആയിരുന്നു 30 കാരന്റെ ആക്രമണത്തിൽ വീട്ടിൽ വച്ച് അദ്ദേഹം കൊല്ലപ്പെട്ടത്.
Discussion about this post

